Kerala won the Santosh Trophy for the seventh time by defeating West Bengal 5-4 in a penalty shootout
മലപ്പുറം : പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ച് സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഏഴാം കിരീടം ചൂടി.
പെനല്‍റ്റി ഷൂട്ടൗട്ടിലെ രണ്ടാം കിക്കെടുത്ത ബംഗാളിന്റെ സജലിന് സംഭഴിച്ച പിഴവാണ് കേരളത്തിനു തുണയായത്. സജലിന്റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്റെ കിക്കുകളെല്ലാം ഗോളായി മാറുകയായിരുന്നു.
നിശ്ചിത സമയത്ത് മത്സരം ഗോള്‍രഹിതമായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തെങ്കിലും എക്‌സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കി നില്‍ക്കെ സഫ്നാദ് ഗംഭീര ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചു.
നല്ല അവസരങ്ങള്‍ കിട്ടിയിട്ടും ബംഗാള്‍ ഗോള്‍ കീപ്പറുടെ ഗംഭീര സേവുകളും നിര്‍ഭാഗ്യവും കേരളത്തിനു തിരിച്ചടിയായി. രണ്ടു നല്ല ഗോളവസരങ്ങള്‍ കിട്ടിയെങ്കിലും മുതലാക്കാന്‍ ബംഗാളിനും കഴിഞ്ഞില്ല.
പതിനെട്ടാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് കിട്ടിയെങ്കിലും ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ കിക്ക് ബംഗാള്‍ ഗോള്‍ കീപ്പര്‍ പിടിച്ചു. ഇരുപത്തി മൂന്നാം മിനിറ്റില്‍ മികച്ചൊരു ഗോളവസരം ബംഗാളും നഷ്ടപ്പെടുത്തി.
മൊഹിതേഷ് റോയിയുടെ ഗോള്‍ എന്നുറച്ച ഷോട്ട് മുപ്പത്തേഴാം മിനിറ്റില്‍ തട്ടിയകറ്റി ഗോള്‍ കീപ്പര്‍ മിഥുന്‍ കേരളത്തിന്റെ രക്ഷകനാവുകയും ചെയ്തു. ആദ്യ പകുതിക്കു തൊട്ടുമുന്‍പ് ഗോളി മിഥുന്‍ മാത്രം മുന്നിലുള്ളപ്പോള്‍ കിട്ടിയ സുവര്‍ണാവസരം ബംഗാള്‍ പാഴാക്കുകയും ചെയ്തു.
Summary: Kerala won the Santosh Trophy for the seventh time by defeating West Bengal 5-4 in a penalty shootout. Bengal's Sajal, who took the second kick in the penalty shootout, was fouled by Kerala. When Sajal's kick went out, all Kerala's kicks turned into goals.
Open in Google Tr
COMMENTS