സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : നിയമനിര്‍മ്മാണ സഭകളില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കി എംപിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : നിയമനിര്‍മ്മാണ സഭകളില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കി എംപിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍.നിയമസഭ. ലോക്സഭ, രാജ്യസഭ എന്നിവിടങ്ങളിലായാണ് വേണുഗോപാല്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നത്.
സംവിധായകന്‍ ഫാസില്‍ ഉള്‍പ്പെടെ നിരവധി പേരാണ് വേണുഗോപാലിന് ആശംസയുമായി എത്തിയിട്ടുള്ളത്. കണ്ണൂരുകാരനായ വേണുഗോപാല്‍ 1996 മെയ് 29ന് ആലപ്പുഴയില്‍ നിന്നാണ് നിയമസഭയിലേക്ക് ആദ്യമായി എത്തിയത്. 2001, 2006 വര്‍ഷങ്ങളിലും ആലപ്പുഴക്കാര്‍ വേണുഗോപാലിനെ സഭയിലേക്ക് അയച്ചു. എം എല്‍ എ ആയിരിക്കെ തന്നെ പാര്‍ട്ടിയുെട നിര്‍ദ്ദേശപ്രകാരം ആലപ്പുഴയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു.
ഇടതു കോട്ടയെന്നൊക്കെ പറഞ്ഞിരുന്ന ആലപ്പുഴ ലോക്സഭാ മണ്ഡലം 2009ല്‍ കെസി കോണ്‍ഗ്രസിന്റേതാക്കി മാറ്റി. 57635 വോട്ടിനാണ് അന്ന് സിപിഎമ്മിന്റെ സിറ്റിംഗ് എംപിയായിരുന്ന കെ എസ് മനോജിനെ വേണുഗോപാല്‍ വീട്ടിലിരുത്തിയത്.
2014ല്‍ വീണ്ടും വിജയമാവര്‍ത്തിച്ചു. 19407 വോട്ടിനാണ് രണ്ടാം വട്ടം സിപിഎമ്മിലെ സി ബി ചന്ദ്രബാബുവിനെ വേണുഗോപാല്‍ തോല്‍പ്പിച്ചത്. ആര്‍ എസ് പി (ബി)യിലെ എ വി താമരാക്ഷന്‍ കൂടി മത്സരരംഗത്തു വന്നതോടെ കടുത്ത ത്രികോണ മത്സരമാണ് അക്കുറി നടന്നത്. എന്നിട്ടും ഇരുപതിനായിരത്തിനടുത്ത് വോട്ടിനു വിജയിച്ചുവെന്നത് കെ സിയുടെ ജനപ്രിയതയുടെ ഉദാഹരണം തന്നെയാണ്.
2019 മെയ് മുതല്‍ 2020 മേയ് വരെ ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം 2020 ജൂണില്‍ രാജ്യസഭാംഗമായി. ഇതിനിടെ സംസ്ഥാന മന്ത്രിപദവിയും കേന്ദ്രമന്ത്രിസ്ഥാനവും കെസിയെ തേടിയെത്തിയിരുന്നു. കിട്ടിയ പദവികലെല്ലാം വ്യക്തിമുദ്ര പതിച്ചു തന്നെയാണ് വേണുഗോപാല്‍ കളം വിട്ടിട്ടിള്ളത്.
കെഎസ് യുവിലൂടെയാണ് കെ സി വേണുഗോപാല്‍ രാഷ്ട്രീയത്തിലെത്തിയത്. 1987ല്‍ വാശിയേറിയ സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കെ സി അമരത്തു വന്നതോടെ കെ എസ് യുവിലും ആവേശം നിറയുകയായിരുന്നുവെന്ന് സമകാലികര്‍ ഓര്‍ക്കുന്നു. 1989ല്‍ നന്ദാവനം പൊലീസ് കാമ്പില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച നന്ദാവനം ലാത്തിച്ചാര്‍ജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് ദാനത്തിനെതിരെ കെ എസ് യു നടത്തിയ പ്രക്ഷോഭത്തിനു നേരെ ഉണ്ടായ പൊലീസ് ലാത്തിച്ചാര്‍ജ് എന്നിവയൊക്കെ കെസിയുടെ കാലത്തായിരുന്നു.
എംജി യൂണിവേഴ്സിറ്റിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു നടന്ന പ്രക്ഷോഭം, നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരേയുള്ള പ്രക്ഷോഭം, തിരുവനന്തപുരത്ത് പാഠപുസ്തക സമര പ്രക്ഷോഭം എന്നിങ്ങനെ സമരങ്ങള്‍ നിരവധി. പിന്നീട് 1992 മുതല്‍ 2000 വരെ തുടര്‍ച്ചയായി എട്ടുവര്‍ഷം യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റായി തുടരുന്നതിനും കെ എസ് യു കാലത്തെ പ്രവര്‍ത്തന പരിചയം സഹായകമായി.
യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭങ്ങളിലേക്ക് ഒരിടവേളയ്ക്ക് ശേഷം ഉണര്‍ന്നത് അക്കാലത്തായിരുന്നു. 1993-94 വര്‍ഗീയതക്കെതിരെ തിരുവനന്തപുരം ശംഖുമുഖത്തു സംഘടിപ്പിച്ച യുവസാഗരം റാലി,
പ്രധാനമന്ത്രി നരസിംഹറാവു പങ്കെടുത്ത യുവസാഗരം പരിപാടിയുമൊക്കെ കെസിയുടെ സംഘാടന മികവിന്റെ ഉദാഹരണങ്ങളായിരുന്നു.
1997ല്‍ കളിയിക്കാവിള മുതല്‍ പാലക്കാട് വരെ പദയാത്ര നയിച്ചും ജനമനസുകളില്‍ വേണുഗോപാല്‍ സ്ഥാനമുറപ്പിച്ചു. 1998ലെ കൊല്ലം എസ് എന്‍ കോളജ് സമരം കെ സി വേണുഗോപാല്‍ നയിച്ച സമരങ്ങളില്‍ പ്രധാനമായിരുന്നു. പരിയാരം പഞ്ചായത്തില്‍ നടന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ ഒന്‍പതു ദിവസം നീണ്ട നിരാഹാര സമരവും കെസി നടത്തി.കോണ്‍ഗ്രസ് സമാനതകളില്ലാത്ത വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് അതിനെ തരണം ചെയ്യാന്‍ പാര്‍ട്ടി നേതൃനിരയില്‍ കെ സി വേണുഗോപാല്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അധികാരം കൈയിലില്ലാത്ത കാലത്ത് പാര്‍ട്ടിയെ വിട്ട് പുതിയ ലാവണങ്ങള്‍ തേടുന്നവര്‍ക്കിടയില്‍ വളരെ ശാന്തമായി, എന്നാല്‍ വളരെ വ്യക്തമായ ലക്ഷ്യബോധത്തോടെയാണ് വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നത്. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വിശ്വസ്തനെന്ന നിലയിലും വേണുഗോപാലിന് ഉത്തരവാദിത്വങ്ങള്‍ ഏറെയാണ്.
Summary: KC Venugopal, MP and AICC General Secretary, has completed 25 years in the Legislative Assembly. Venugopal is completing 25 years in the Lok Sabha and Rajya Sabha.
COMMENTS