K.B Ganesh Kumar questioned by CBI
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് പത്തനാപുരം എം.എല്‍.എ ഗണേഷ് കുമാറിനെ ചോദ്യംചെയ്ത് സി.ബി.ഐ. കേസിലെ പ്രതികളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.
അതേസമയം കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കിയതിനു പിന്നില്‍ ഗണേഷ് കുമാറാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേരള കോണ്‍ഗ്രസ് ബി മുന്‍ നേതാവ് ശരണ്യ മനോജ് തന്നെ ഈ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
ഗണേഷ് കുമാറിനെ ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ പി.എ പ്രദീപ് കുമാറിനും ബന്ധു കൂടിയായ ശരണ്യ മനോജിനും ചോദ്യം ചെയ്യലിന് സി.ബി.ഐ നോട്ടീസ് അയച്ചു.
Keywords: Solar case, CBI, K.B Ganesh Kumar M.L.A
COMMENTS