The Gujarat Titans beat the Rajasthan Royals by seven wickets to clinch the IPL title in a thrilling final
അഹമ്മദാബാദ് : ഫൈനലിന്റെ ഒരു ആവേശവുമില്ലാതിരുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിനു തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ കിരീടം ചൂടി.
ടൂര്‍ണമെന്റില്‍ ആദ്യമായെത്തി കിരീടവും ചൂടി മടങ്ങുകയാണ് ഹര്‍ദിക് പാണ്ഡ്യയും കൂട്ടരും. 11 പന്ത് ബാക്കി നില്‍ക്കെയാണ് ഗുജറാത്തിന്റെ ജയം.
കേന്ദ്രമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ സാക്ഷിനിറുത്തിയാണ് ഗുജറാത്തിന് ഹര്‍ദിക് പാണ്ഡ്യയും കൂട്ടരും കിരീടം സമ്മാനിക്കുന്നത്.
ബാറ്റിംഗ് ദുഷ്‌കരമായിരുന്ന പിച്ചില്‍ നാല് ഓവറില്‍ 17 റണ്‍സിന് മൂന്നു വിക്കറ്റ് വീഴുത്തുകയും തുടര്‍ന്ന് 30 പന്തില്‍ 34 റണ്‍സെടുത്ത് ടീമിന്റെ വിജയം ഉറപ്പാക്കുകയും ചെയ്ത ഹര്‍ദിക് പാണ്ഡ്യ തന്നെയാണ് കളിയിലെ താരം.
തുടക്കത്തിലേ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ ( ഏഴു പന്തില്‍ അഞ്ചു റണ്‍സ്) നഷ്ടപ്പെട്ടുവെങ്കിലും ശുഭ്മാന്‍ ഗില്‍ ക്ഷമയോടെ നിന്ന് 43 പന്തില്‍ 45 റണ്‍സുമായി ടീമിന്റെ ജയം ഉറപ്പാക്കുകയായിരുന്നു.
മാത്യ വെയ്ഡ് 10 പന്തില്‍ എട്ടു റണ്‍സുമായി ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ റിയാന്‍ പരാഗ് പിടികൂടി പുറത്തായി. പാണ്ഡ്യയെ ചഹലിന്റെ പന്തില്‍ യശസ്വി ജയ്‌സ്വാള്‍ പിടികൂടി. 19 പന്തില്‍ 32 റണ്‍സുമായി ഡേവിഡ് മില്ലര്‍ കാര്യങ്ങള്‍ ഫിനിഷ് ചെയ്തു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണെടുത്തത്.
39 റണ്‍സെടുത്ത ജോസ് ബട്ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ അല്പമെങ്കിലും തലയുയര്‍ത്തി നിന്നത്. ഗുജറാത്തിന് വേണ്ടി ക്യാപ്ടന്‍ ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ 17 റണ്‍സ് മാത്രം നല്‍കി മൂന്നുവിക്കറ്റെടുത്തു. സായ് കിഷോര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ജോസ് ബട്ലറും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 31 റണ്‍സ് എടുത്തു. അഞ്ചാം ഓവറില്‍ ജയ്സ്വാളിനെ യാഷ് ദയാല്‍ മടക്കി. 16 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ജയ്സ്വാള്‍ സായ് കിഷോറിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
ക്യാപ്ടന്‍ സഞ്ജു സാംസണ്‍ വെടിക്കെട്ടോടെ തുടങ്ങി, അതുപോലെ മടങ്ങി. ഏതാണ്ട് നിരുത്തരവാദപരമായിരുന്നു സഞ്ജുവിന്റെ കളിയെന്നു പറയാം. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സായ് കിഷോര്‍ പിടിച്ചാണ് സഞ്ജു വീണത്.
തുടര്‍ന്നെത്തിയ ദേവ്ദത്ത് പടിക്കല്‍ മെല്ലെത്തുടങ്ങിയെങ്കിലും പടിക്കല്‍ തന്നെ കലമുടച്ചു. പടിക്കലിനെ റാഷിദ് ഖാന്‍ വീഴ്ത്തിയപ്പോള്‍, ജോസ് ബട്ലറെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി.
ബട്ലര്‍ പുറത്തായ ശേഷം ഷിംറോണ്‍ ഹെറ്റ്മെയറും അശ്വിനും ക്രീസിലൊന്നിച്ചു. രണ്ട് ബൗണ്ടറി നേടി ഹെറ്റ്മെയര്‍ ഫോമിലേക്ക് വന്നപ്പോള്‍ തന്നെ ഹാര്‍ദിക് പുറത്താക്കി. ഏഴാം ഓവറില്‍ 50 തികച്ച രാജസ്ഥാന്‍ 16.2 ഓവറിലാണ് 100 കടന്നത്. വാലറ്റം തകര്‍ന്നടിഞ്ഞപ്പോള്‍ റിയാന്‍ പരാഗ് (15 പന്തില്‍ 15) മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്.
Rare pic of 12th Man of Gujrat Titans. pic.twitter.com/eSN8z877XP
— MeMEdico (@Monkehfuny) May 29, 2022
COMMENTS