In the Thrikkakara by-election, 19 candidates, including dummy candidates, filed their nomination papers when the deadline for filing nominations
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ ഡമ്മി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 19 പേര്‍ പത്രിക സമര്‍പ്പിച്ചു.
12ന് പത്രികകളുടെ സൂക്ഷമപരിശോധന നടത്തും. 16 വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. അതു കഴിഞ്ഞാവും യഥാര്‍ത്ഥ ചിത്രം തെളിയുക.
ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് അപരനായി ചങ്ങനാശേരി സ്വദേശി ജോമോന്‍ ജോസഫ് പത്രിക നല്കി.
സ്വതന്ത്രനായാണ് മത്സരിക്കുന്നതെന്നും സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും ജോമോന്‍ ജോസഫ് പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥിക്ക് അപരന്റെ ഭീഷണിയില്ല. ഈമാസം 31 നാണ് വോട്ടെടുപ്പ്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
Summary: In the Thrikkakara by-election, 19 candidates, including dummy candidates, filed their nomination papers when the deadline for filing nominations expired.
COMMENTS