High court about popular front rally
കൊച്ചി: ആലപ്പുഴയില്‍ നടന്ന വിവാദ പോപ്പുലര്‍ ഫ്രണ്ട് റാലി സംഭവത്തില്‍ ഇപെട്ട് ഹൈക്കോടതി. വിഷയത്തില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഇത്തരത്തിലുള്ള വിദ്വേഷ മുദ്രാവാക്യം വിളിക്ക് സംഘാടകരാണ് ഉത്തരവാദികളെന്നും നിയമപ്രകാരം നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ഒരു പ്രവര്‍ത്തകന്റെ തോളിലേറിയ കുട്ടി വിവാദ മുദ്രാവാക്യം വിളിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് കുട്ടിയെ തോളിലേറ്റിയ നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം കുട്ടിയെ തിരിച്ചറിഞ്ഞതായും ശിശുക്ഷേമസമതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുമെന്നും കൊച്ചി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
Keywords: High court, Popular front rally, Police
COMMENTS