Veena George about food safety license
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. `നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മഴക്കാലം കൂടി ആരംഭിച്ചതോടെ ഭക്ഷ്യ സുരക്ഷാ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം, സ്ഥാപനങ്ങള്‍ക്കെതിരായ പരാതികള്‍ ജനങ്ങള്‍ക്ക് ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാകും, എഫ്.എസ്.എസ്.എ.ഐ മാനദണ്ഡമനുസരിച്ച് ഭക്ഷ്യ സ്ഥാപനത്തിലെ ഒരാള്‍ പരിശീലനം നേടി മറ്റുള്ളവരെ പരിശീലിപ്പിക്കണം തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനമായി.
Keywords: food safety license, Minister Veena George
COMMENTS