Jishad, a fire officer at Kongad station, has been arrested in connection with the murder of RSS leader A Srinivasan
സ്വന്തം ലേഖകന്‍
പാലക്കാട്: ആര്‍എസ്എസ് നേതാവ് എ ശ്രീനിവാസനെ വെട്ടിക്കൊന്ന കേസില്‍ കോങ്ങാട് സ്റ്റേഷനിലെ ഫയര്‍ ഓഫീസര്‍ ജിഷാദ് അറസ്റ്റില്‍.
വധഗൂഢാലോചനയില്‍ ജിഷാദ് പങ്കാളിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊടുവായൂര്‍ സ്വദേശിയായ ജിഷാദ് 2017 മുതല്‍ അഗ്നിശമന സേനാ ഉദ്യോഗസ്ഥനാണ്.
പ്രതികാര കൊലപാതകത്തിനു വേണ്ടി ആര്‍എസ്എസ് നേതാക്കളുടെ പട്ടിക തയ്യാറാക്കിയവരില്‍ ജിഷാദും ഉള്‍പ്പെടുന്നു. ഇതിനൊപ്പം പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ വിശദാംശങ്ങള്‍ ജിഷാദ് ശേഖരിക്കുകയും ചെയ്തു.
ശ്രീനിവാസന് കൊലക്കേസിലെ പ്രതികള്‍ ഉപയോഗിച്ച ഒരു ബൈക്ക് പട്ടാമ്പി കൊടുമുണ്ടയില്‍ ഭാരതപുഴയുടെ തീരത്ത് നിന്നു കണ്ടെത്തി. പള്ളിപ്പുറത്ത് ഭാരതപ്പുഴയുടെ തീരത്ത് മരങ്ങളുടെ മറവില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്. എസ്ഡിപിഐ നേതാവായിരുന്ന സുബൈറിനെ വെട്ടിക്കൊന്നതിനു തിരിച്ചടിയായാണ് പാലക്കാട് മേലാമുറിയില്‍ കട നടത്തുന്ന ശ്രീനിവാസനെ സ്ഥാപനത്തില്‍ കയറി ഏപ്രില്‍ 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൂന്നു ബൈക്കിലെത്തിയ ആറംഗ സംഘം വെട്ടിക്കൊന്നത്.
COMMENTS