KSRTC Salary
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തത് സമരം ചെയ്തതുകൊണ്ടല്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സാമ്പത്തിക പ്രശ്‌നം കാരണമാണ് ശമ്പളം നല്‍കാത്തതെന്നും കെ.എസ്.ആര്‍.ടി.സിക്ക് ധനസഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
ഈ വിഷയത്തില്‍ സമരം ചെയ്തതുകൊണ്ടാണ് ശമ്പളം വൈകുന്നതെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ധനമന്ത്രി ഇതു തള്ളുകയായിരുന്നു. എന്നാല്‍ വായ്പയ്ക്ക് ഈടു നില്‍ക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
Keywords: KSRTC Salary, Finance minister, Transport minister
COMMENTS