Final report of actress attacked case
കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ല. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസംകൂടി സമയം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ച ശേഷം നടപടി സ്വീകരിക്കാനാണ് തീരുമാനം.
ആക്രമിക്കപ്പെട്ട നടിയുടെ പരാതിയും ഗവണ്മെന്റിന്റെ സമ്മര്‍ദ്ദവും കൂടി വന്നതോടെയാണ് കേസില്‍ സമഗ്രമായ അന്വേഷണം നടത്തിയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തീരുമാനം. എന്നാല്‍ അതിന് കോടതിയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.
അതേസമയം കേസില്‍ അന്തിമ റിപ്പോര്‍ട്ട് മെയ് 30 ന് വിചാരണ കോടതിയില്‍ സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇനിയും സമയം നീട്ടി നല്‍കാനാവില്ലെന്ന് കോടതി മുന്നറിയിപ്പും നല്‍കിയിരുന്നു.
Keywords: Actress attacked case, Final report, May 30
COMMENTS