Edava Basheer, the famous singer who gave the pleasure of the choir to the Keralites, collapsed and died while singing on the stage. He was 78 years
സ്വന്തം ലേഖകന്‍
ആലപ്പുഴ : മലയാളിക്ക് ഗാനമേളയുടെ സുഖം പകര്‍ന്നു നല്കിയ വിഖ്യാത ഗായകന്‍ ഇടവാ ബഷീര്‍ വേദിയില്‍ പാടുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. 78 വയസ്സായിരുന്നു.
ആലപ്പുഴ ബ്‌ളൂ ഡയമണ്ട്‌സ് ഓര്‍ക്കസ്ട്രയുടെ സുവര്‍ണ ജൂബിലി ആഘോഷ വേദിയില്‍ പാടിക്കൊണ്ടു നില്‍ക്കെ നെഞ്ചുവേദന അനുഭവപ്പെട്ട ബഷീറിനെ പൊലീസ് ജീപ്പില്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ അകാലവിയോഗത്തെ തുടര്‍ന്ന് സംഗീത പരിപാടി നിറുത്തിവച്ചു. വര്‍ക്കലയ്ക്കടുത്ത് ഇടവയിലാണ് ജനനം. ബഷീര്‍ എട്ടാം ക്്‌ളാസിലെത്തിയപ്പോള്‍ കുടുംബം കൊല്ലത്തേയ്ക്കു താമസം മാറി. പിന്നീട് പട്ടത്താനം ക്രിസ്തുരാജ സ്‌കൂളിലായിരുന്നു പഠനം. പിന്നീട് സ്വാതിതിരുനാള്‍ മ്യൂസിക് അക്കാഡമിയില്‍ ചേര്‍ന്നു സംഗീതം പഠിച്ചു. 1972ല്‍ ഗാനഭൂഷണം പാസ്സായി.
ഗാനമേളകളായിരുന്നു എന്നും ബഷീറിന്റെ ഇഷ്ടരംഗം. സിനിമയില്‍ അവസരങ്ങള്‍ കൈവന്നപ്പോഴും അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ നിന്നു പാടുന്നതിനാണ് താത്പര്യം പ്രകടിപ്പിച്ചത്.
1978ലാണ് സിനിമയില്‍ ആദ്യമായി പാടിയത്. എടി ഉമ്മറിന്റെ സംവിധാനത്തില്‍ എസ് ജാനകിയോടൊപ്പം രഘുവംശം എന്ന സനിമയിലായിരുന്നു തുടക്കം. പിന്നീട് മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന ചിത്രത്തിലെ ആഴിത്തിരമാലകള്‍, അഴകിന്റെ മാലകള്‍... എന്ന ഗാനം സൂപ്പര്‍ ഹിറ്റായതോടെ നിരവധി അവസരങ്ങള്‍ തേടിയെത്തിയെങ്കിലും അദ്ദേഹം പ്രാധാന്യം കൊടുത്തത് ഗാനമേളകള്‍ക്കായിരുന്നു.
സംഗീതാലയ എന്ന പേരില്‍ ഗാനമേള ട്രൂപ്പ് ആരംഭിച്ചു. യേശുദാസായിരുന്നു ട്രൂപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കൊല്ലത്ത് റെക്കോഡിംഗ് സ്റ്റുഡിയോയും തുടങ്ങി അദ്ദേഗഹം സംഗീതത്തെ സ്‌നേഹിക്കുകയായിരുന്നു.
നിരവധി വിദേശരാജ്യങ്ങളിലും ഇന്ത്യയ്ക്കകത്തും ആയിരക്കണക്കിനു വേദികളിലാണ് ബഷീര്‍ ഗാനമേളകള്‍ നയിട്ടത്.
COMMENTS