E.D notice send notice to Mohan Lal
കൊച്ചി: മോണ്‍സണ്‍ മാവുങ്കലിനെതിരെയുള്ള പുരാവസ്തു തട്ടിപ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യംചെയ്യലിനായി അടുത്ത ആഴ്ച കൊച്ചി മേഖലാ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്.
മോഹന്‍ലാല്‍ മോണ്‍സണിന്റെ കലൂരിലെ വീട്ടിലെത്തിയിരുന്നതായി ഇ.ഡിക്ക് മൊഴി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. മറ്റൊരു നടനാണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി. ഈ കേസിനു പുറമെ മറ്റൊരു കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കുമെന്നാണ് സൂചന.
Keywords: Mohan Lal, E.D, Notice, Monson Mavunkal


COMMENTS