DYFI elects AA Rahim MP as All India President and Himaghnaraj Bhattacharya as General Secretary. They were elected at the Eleventh Conference
കൊല്‍ക്കത്ത: ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി എഎ റഹീം എംപിയെയും ജനറല്‍ സെക്രട്ടറിയായി ഹിമാഘ്നരാജ് ഭട്ടാചാര്യയെയും തിരഞ്ഞെടുത്തു.
കൊല്‍ക്കത്തയില്‍ നടക്കുന്ന പതിനൊന്നാം സമ്മേളനത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്.
കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍
ജെയ്ക്ക് സി തോമസ്, ചിന്ത ജെറോം, വി പി സാനു, വി വസീഫ്, വി കെ സനോജ്, ആര്‍എസ് അരുണ്‍ ബാബു, ഗ്രീഷ്മ അജയഘോഷ്, എം വിജിന്, ഷിജൂഖാന്, ആര് ശ്യാമ, എം ഷാജര്‍, ആര് രാഹുല്‍.
സഞ്ജീവ് കുമാറാണ് പുതിയ ട്രഷറര്‍. ഡിവൈഎഫ്ഐ കേരള സെക്രട്ടറി വി കെ സനോജിനെ ദേശീയ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തു. നബ് അരുണ്‍ ദേബ്, മീനാക്ഷി മുഖര്‍ജി, ജതിന് മൊഹന്തി എന്നിവരാണ് മറ്റ് ജോയിന്റ് സെക്രട്ടറിമാര്‍.
കേരള അധ്യക്ഷന്‍ വി. വസീഫ്, വി ബാസേദ്, ധ്രുബ് ജ്യോതിസാഹ, പലേഷ് ഭൗമിക്ക് എന്നിവരെ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു.
Symmary: DYFI elects AA Rahim MP as All India President and Himaghnaraj Bhattacharya as General Secretary. They were elected at the Eleventh Conference in Kolkata.
COMMENTS