Aryan Khan cleared by NCB
മുംബൈ: ലഹരി മരുന്ന് കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി എന്‍.സി.ബി. കേസുമായി ബന്ധപ്പെട്ട് എന്‍.സി.ബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആര്യന്‍ ഖാനൊപ്പം മറ്റ് അഞ്ചുപേരെക്കൂടി കേസില്‍ നിന്നും ഒഴിവാക്കി.
ഇവരുടെ പക്കല്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരെ കുറ്റവിമുക്തരാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2 ന് മുംബൈയില്‍ ഒരു ആഢംബര കപ്പലില്‍ നടത്തിയ റെയ്ഡിലാണ് സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്തത്.
ലഹരി മരുന്ന് ഉപയോഗം, ഗൂഢാലോചന, രാജ്യാന്തര ഇടപാടുകള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിഷയത്തില്‍ മന്ത്രിമാരടക്കം ഇടപെടുകയും സമീര്‍ വാങ്കഡെയെ എന്‍.സി.ബിയുടെ നേതൃസ്ഥാനത്തു നിന്നും നീക്കം ചെയ്യുകയും കേസ് ദുര്‍ബലപ്പെടുകയുമായിരുന്നു.
Keywords: NCB, Drug case, Clean chit
COMMENTS