The pope was canonized by the pope at a ceremony in St. Peter's Square in the Vatican. Devasahayam Pillai was the first non-clergyman in India
വത്തിക്കാന്‍ സിറ്റി : ദേവസാഹായം പിള്ളയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന ചടങ്ങില്‍ മാര്‍പ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.
വിശുദ്ധ പദവിയില്‍ എത്തുന്ന ഇന്ത്യയിലെ ആദ്യ അല്‍മായ രക്തസാക്ഷിയും ഇന്ത്യന്‍ സഭയുടെ വൈദികനല്ലാത്ത ആദ്യ വ്യക്തിയുമാണ് ദേവസഹായം പിള്ള. ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 1.25 ന് വത്തിക്കാനില്‍ ചടങ്ങുകള്‍ ആരംഭിച്ചു.
തമിഴ്നാട്ടിലെ കോട്ടാര്‍, കുഴിത്തുറ, നെയ്യാറ്റിന്‍കര രൂപതകളിലെ പള്ളികളിലും പ്രത്യേകം ചടങ്ങുകള്‍ നടക്കുന്നുണ്ട്. ജൂണ്‍ അഞ്ചിന് കാറ്റാടിമലയില്‍ കൃതജ്ഞതാ ബലിയും നടത്തും.
മറ്റ് പതിനാല് പേരെ കൂടി ദേവസഹായം പിള്ളയോടൊപ്പം വിശുദ്ധ പദവിയിലേക്ക് മാര്‍പാപ്പ ഉയര്‍ത്തി.
ഹിന്ദുവായി ജനിച്ച നീലകണ്ഠപിളളയാണ് പിന്നീട് ലാസര്‍ ദേവസഹായം പിള്ളയായത്. 1712ല്‍ കന്യാകുമാരിയിലെ നട്ടാലത്തായിരുന്നു ജനനം.
മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് അദ്ദേഹം തിരുവിതാംകൂര്‍ സൈന്യത്തില്‍ ഉന്നതപദവി വഹിച്ചിരുന്നു.
വടക്കന്‍കുളം പള്ളിയിലെ ഈശോ സഭാ വൈദികനായിരുന്ന ജെ.പി. ബുട്ടാരിയില്‍ നിന്ന് 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ കാറ്റാടിമലയില്‍ 1752 ജനുവരി 14ന് ദേവസഹായം പിള്ള വെടിയേറ്റു മരിച്ചുവെന്നാണു ചരിത്രം.
COMMENTS