Court stops screening of `Shekar'
ഹൈദരാബാദ്: ജോജു ജോര്‍ജ് നായകനായ ജോസഫിന്റെ തെലുങ്ക് റീമേക്ക് ശേഖറിന്റെ പ്രദര്‍ശനത്തിന് കോടതി വിലക്ക്. രാജശേഖര്‍ നായകനായ ശേഖര്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രദര്‍ശിപ്പിക്കരുതെന്നാണ് കോടതി ഉത്തരവ്.
രാജശേഖറിന്റെ ഭാര്യ ജീവിത രാജശേഖറാണ് ചിത്രത്തിന്റെ സംവിധായിക. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെയുള്ള വിലക്കിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് രാജശേഖര്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് ചിത്രത്തില്‍ പ്രതീക്ഷയുണ്ടെന്നും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ തേടിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Jodeph, Remake, Telungu, Shekar
COMMENTS