Court rejects P.C George's anticipatory bail plea
കൊച്ചി: മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പി.സി ജോര്‍ജിന് ജാമ്യം നിഷേധിച്ചത്. തുടര്‍ച്ചയായി ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനാലാണ് ജാമ്യം കോടതി നിഷേധിച്ചത്.
അതേസമയം പി.സി ജോര്‍ജിന്റെ അറസ്റ്റ് ഉടനില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു വ്യക്തമാക്കി. പി.സിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും എന്നിരുന്നാലും തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമേ നടപടി ഉണ്ടാകുകയുള്ളൂവെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
Keywords: Bail, Court, P.C George, reject
COMMENTS