Samastha leader issue
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വേദിയില്‍ അപമാനിച്ച സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. ഇതു സംബന്ധിച്ച് സമസ്ത സെക്രട്ടറിയോട് വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. പൊലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
വേദിയില്‍ പുരസ്‌കാരം സ്വീകരിക്കാനെത്തിയ വിദ്യാര്‍ത്ഥിനിയോട് സമസ്ത നേതാവ് അബ്ദുല്ല മുസലിയാര്‍ ദേഷ്യപ്പെട്ട സംഭവം വിവാദമായതോടെയാണ് വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല വിഷയത്തില്‍ ഗവര്‍ണര്‍ അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
Keywords: Samastha leader issue, Child rights commission, Case
COMMENTS