Cheating case against actor Dharmajan Bolgatty
കൊച്ചി: നടന് ധര്മ്മജന് ബോള്‍ഗാട്ടിക്കെതിരെ വഞ്ചാനാക്കുറ്റത്തിന് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ധര്‍മ്മജന്റെ ധര്‍മൂസ് ഫിഷ് ഹബ് എന്ന സ്ഥാപനത്തിന്റെ മറവില്‍ 43 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് പരാതി.
മൂവാറ്റുപുഴ സ്വദേശി മാനാരി ആസിഫ് പുതുക്കാട്ടില്‍ ആലിയാര് നല്കിയ പരാതിയിലാണ് നടപടി. പതിനൊന്നു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം പുറത്തുനിന്നു മീനെടുത്തു വിതരണം നടത്തിയതോടെ അവിടേക്കുള്ള വിതരണം നിര്‍ത്തിവച്ചതാണെന്നും പരാതി വ്യാജമാണെന്നുമാണ് പ്രതികളുടെ വാദം.
Keywords: Cheating case, Dharmajan Bolgatty, FIR
COMMENTS