Ukraine returnees medical seat issue
ന്യൂഡല്‍ഹി: യുക്രെയിനില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാനാവാതെ മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. യുക്രെയിന്‍ - റഷ്യ യുദ്ധത്തെ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കാനാവാതെ മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ബംഗാള്‍ സര്‍ക്കാരാണ് മെഡിക്കല്‍ സീറ്റ് നല്‍കിയത്.
എന്നാല്‍ നിലവിലെ ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ചട്ടപ്രകാരം ഇത് അനുവദിക്കാനാവില്ലെന്നു കാട്ടി കേന്ദ്രസര്‍ക്കാര്‍ തടയുകയായിരുന്നു. നിലവില്‍ വിദേശത്ത് പകുതി പഠനം പൂര്‍ത്തിയാക്കിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം അനുവദനീയമല്ല.
യുക്രെയിനില്‍ നിന്ന് മടങ്ങിയെത്തിയ 412 വിദ്യാര്‍ത്ഥികള്‍ക്കാണ് ബംഗാള്‍ സര്‍ക്കാര്‍ തുടര്‍പഠനത്തിന് അവസരം നല്‍കിയത്.
Keywords: Central government, Ukraine returnees, Medical seat
COMMENTS