CBI to continue life mission case
കൊച്ചി: ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ വീണ്ടും അന്വേഷണം ആരംഭിച്ച് സി.ബി.ഐ. ഇതോടെ കേസിലെ പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ഇതിനു മുന്നോടിയായി കേസിലെ പ്രതി സരിത്തിന് ചോദ്യംചെയ്യലിന് ഹാജരാകാനായി സി.ബി.ഐ നോട്ടീസ് നല്‍കി. ഇന്ന് 11 മണിക്ക് തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെയും സ്വപ്‌ന സുരേഷിനെയും ചോദ്യംചെയ്യും. ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ സര്‍ക്കാരും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളും ചേര്‍ന്ന് കോടികള്‍ തട്ടിയെടുത്തെന്ന ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
Keywords: CBI, Life mission, Government, Case
COMMENTS