Case against actor Vijay Babu
കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. പ്രതി നാട്ടിലെത്തുകയാണ് പ്രധാനമെന്നും തിരിച്ചെത്തിയാല്‍ ഉടന്‍ അറസ്റ്റ് തടയുന്നത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ഇന്ന് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി അറസ്റ്റ് തടഞ്ഞത്. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗത്തെ ഇക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം അറസ്റ്റ് തടഞ്ഞതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ പ്രോസിക്യൂഷനെതിരെയും കോടതിയുടെ പരാമര്‍ശമുണ്ടായി.
കോടതിക്ക് വിജയ് ബാബു സാധാരണ മനുഷ്യനാണെന്നും ഇതുവരെ അയാളെ അറസ്റ്റ് ചെയ്യാത്തതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നതായി സംശയിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
Keywords: Highcourt, Vijay Babu, Arrest, Bail plea
COMMENTS