Case against actor Vijay Babu
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നിര്‍മ്മാതാവ് വിജയ് ബാബു അവസാനം കീഴടങ്ങാന്‍ തയ്യാറാകുന്നു. കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ വിദേശത്തേക്ക് മുങ്ങിയ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥരെ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. അതേസമയം വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ആദ്യം സ്ഥലത്തെത്തട്ടെ എന്നിട്ട് ജാമ്യ ഹര്‍ജി പരിഗണിക്കാമെന്നായിരുന്നു ഹൈക്കോടതി നിലപാട്.
ഇയാളുടെ മടക്കയാത്രാ ടിക്കറ്റ് ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം തിരിഞ്ഞപ്പോഴാണ് വിജയ് ബാബു കീഴടങ്ങാന്‍ തയ്യാറാകുന്നതെന്നാണ് റിപ്പോര്‍ട്ട്.
Keywords: Case, Vijay Babu, High court, Bail
COMMENTS