Case against Joju George
കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്. വാഗമണ്‍ ഓഫ് റോഡ് റേസില്‍ പങ്കെടുത്ത സംഭവത്തിലാണ് ജോജുവിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിരിക്കുന്നത്. നടനു പുറമെ സ്ഥലം ഉടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്.
ഇടുക്കി ജില്ലയില്‍ തുടര്‍ച്ചയായി അപകടമുണ്ടാകുന്നതിനാല്‍ ഓഫ് റോഡ് റേസ് അടക്കമുള്ളവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവുണ്ട്. ഇതു ലംഘിച്ച് റേസ് നടത്തിയെന്നുള്ള പരാതിയിലാണ് നടപടി.
നടന്റെ റോഡ് റേസ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ച സാഹചര്യത്തില്‍ കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് നല്‍കിയ പരാതിയിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്.
Keywords: Joju George, Case, Vagamon
COMMENTS