Binoy Viswam M.P arrested
വാറങ്കല്‍: തെലങ്കാന വാറങ്കല്‍ ഭൂസമരവുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം എം.പി അറസ്റ്റില്‍. വാറങ്കലില്‍ സി.പി.ഐ പ്രഖ്യാപിച്ച ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടെ ബിനോയ് വിശ്വം എം.പി ഉള്‍പ്പടെയുള്ളവരെ വാറങ്കല്‍ സുബദാരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭൂമിയില്ലാത്തവര്‍ക്കും വീടില്ലാത്തവര്‍ക്കും ഭൂമിയും വീടും നല്‍കുമെന്ന ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് സി.പി.ഐയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്.
തെലങ്കാനയിലെ വാറങ്കലില്‍ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടില്‍ കെട്ടി നടത്തുന്ന സമരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബിനോയ് വിശ്വം അടക്കമുള്ളവര്‍. അറസ്റ്റിനെ തുടര്‍ന്ന് ആയിരക്കണക്കിനുള്ള പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസ് ഉപരോധിക്കുകയാണ്.
Keywords: Binoy Viswam M.P, Arrest, Warangal, CPI
COMMENTS