Actress meeting with CM
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയായ നടി മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ഇന്നു രാവിലെ പത്തു മണിക്ക് സെക്രട്ടേറിയറ്റില്‍ വച്ചാണ് കൂടിക്കാഴ്ച. കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനമായപ്പോള്‍ നടി സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസിലെ പ്രതി ദിലീപും ഭരണകക്ഷിയിലെ ചില പ്രമുഖരും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതിരെ ഇടതു നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷമടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ നടിക്കൊപ്പമാണെന്ന പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത്. കേസന്വേഷണവുമായി മുന്നോട്ടുപോകാന്‍ ക്രൈംബ്രാഞ്ചിനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് മുഖ്യമന്ത്രിയും നടിയും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്.
Keywords: Avtress attacked case, CM, Meeting
COMMENTS