State Vice President AN Radhakrishnan has been declared the BJP candidate in the Thrikkakara by-election
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നു വാര്‍ത്തയുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ എസ് സജിയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ആകെ വോട്ടിന്റെ 11.34 ശതമാനമായ 15483 വോട്ടാണ് ബിജെപിക്ക് അന്നു ലഭിച്ചത്.
ഈ വോട്ടു ശതമാനം വലിയ അളവില്‍ ഉയര്‍ത്തുക എന്ന ദൗത്യമാണ് രാധാകൃഷ്ണന് ബിജെപി നല്കുന്നത്.
കേരളത്തില്‍ മുസ്ലീം തീവ്രവാദത്തെ എല്‍ഡിഫും യുഡിഎഫും പ്രോത്സാഹിപ്പിക്കുകയാണെന്ന ആക്ഷേപമായിരിക്കും ബി ജെ പി തിരഞ്ഞെടുപ്പില്‍ പ്രധാനമായും ഉന്നയിക്കുക.
ഇടതു സര്‍ക്കാര്‍ ഇവിടെ ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു.
Summary: State Vice President AN Radhakrishnan has been declared the BJP candidate in the Thrikkakara by-election.
COMMENTS