Actress Nikki Galrani get married
ചെന്നൈ: നടി നിക്കി ഗല്‍റാണി വിവാഹിതയായി. തമിഴ്, തെലുങ്ക് നടന്‍ ആദി പിനിഷെട്ടിയാണ് വരന്‍. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. മാര്‍ച്ച് 24 നായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞത്.
ക്ലാപ്പ്, വാരിയര്‍ തുടങ്ങി നിരവധി തമിഴ് - തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആദി പിനിഷെട്ടി. സൂപ്പര്‍ഹിറ്റ് നിവിന്‍ പോളി ചിത്രം 1983 ലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നിക്കി ഗല്‍റാണി പിന്നീട് വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, രാജമ്മ @യാഹൂ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്.
Keywords: Nikki Galrani, Marriage, Chennai


COMMENTS