Actress attacked case
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആക്രമത്തിനിരയായ നടി തന്നെ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത് കേസിന് ഗുണകരമാകുന്നു. കേസിന്റെ അന്വേഷണം ധൃതിപ്പെട്ട് പൂര്‍ത്തിയാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി.
കേസില്‍ ഭരണകക്ഷിയുടെ അട്ടിമറി ആരോപിച്ചുള്ള നടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. സമയപരിധി തീരുന്നതിനാല്‍ കേസന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കേണ്ടതില്ലെന്നും മതിയായ തെളിവുകള്‍ ശേഖരിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Keywords: Actress attacked case, Government, Crime branch
COMMENTS