Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നു. രാവിലെ 11.30 മുതല്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാവ്യയെ ചോദ്യംചെയ്യുന്നത്.
നേരത്തെ ചോദ്യംചെയ്യലിനായി വരണമെന്നുള്ള നിര്‍ദ്ദേശത്തിന് ആലുവയിലെ വീട്ടില്‍ വച്ച് ചോദ്യംചെയ്യാമെന്ന് കാവ്യ അറിയിക്കുകയായിരുന്നു. അതിന്റെ അസൗകര്യങ്ങള്‍ അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിട്ടും അവര്‍ അതില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കുകയും ഇന്ന് അവരുടെ വസതിയില്‍ വച്ചുതന്നെ ചോദ്യംചെയ്യല്‍ ആരംഭിക്കുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് കാവ്യയുടേതെന്ന തരത്തില്‍ ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് അവരെ അന്വേഷണസംഘം ചോദ്യംചെയ്യുന്നത്.
Keywords: Actress attacked case, Kavya Madhavan, Crime branch
COMMENTS