Archana Kavi's allegation against Kochi police
കൊച്ചി: നടി അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ പൊലീസുകാരനെതിരെ വകുപ്പുതല നടപടി. സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര അന്വേഷണത്തില്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് ബിജു നടിയോട് മോശമായി പെരുമാറിയെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ഞായറാഴ്ച രാത്രി നടിയും സുഹൃത്തുക്കളും ഓട്ടോയില്‍ രവിപുരത്തു നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് നടി തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസുകാരനെതിരെ ആഭ്യന്ത്ര അന്വേഷണം നടന്നത്.
Keywords: Archana Kavi, Allegation, Kochi police
 

 
							     
							     
							     
							    
 
 
 
 
 
COMMENTS