Actor Mohan Juneja passes away
ബംഗളൂരു: തെന്നിന്ത്യന്‍ നടന്‍ മോഹന്‍ ജുനേജ അന്തരിച്ചു. ദീര്‍ഘനാളുകളായി അസുഖബാധിതനായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നടക്കും. കര്‍ണാടക തുംകൂര്‍ സ്വദേശിയാണ്.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങി നിരവധി ഭാഷകളില്‍ കഴിവു തെളിയിച്ച നടനാണ് മോഹന്‍ ജുനേജ. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ കെ.ജി.എഫിലെ പ്രകടനമാണ് ഏറെ ശ്രദ്ധയാകര്‍ഷിച്ചത്. കെ.ജി.എഫ് ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും വേഷമിട്ടിട്ടുണ്ട്.
Keywords: KGF, Actor Mohan Juneja, Passes away


COMMENTS