Hareesh Pearadi is against AMMA
കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന ആവശ്യവുമായി നടന് ഹരീഷ് പേരടി. ക്രിമിനലുകളെ സംരക്ഷിക്കുകയും സ്ത്രീവിരുദ്ധ നിലപാടുകള്‍ എടുക്കുകയും ചെയ്യുന്ന അമ്മയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് ഹരീഷ് പേരടി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
ഇതോടൊപ്പം പ്രാഥമിക അംഗത്വത്തിനായി അടച്ച ഒരു ലക്ഷം രൂപ തിരിട്ടുവേണ്ടെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നും നടന് ആവശ്യപ്പെടുന്നു. പീഡന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനോടുള്ള അമ്മയുടെ മൃദു സമീപനത്തിനു പിന്നാലെയാണ് ഹരീഷ് പേരടിയും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Keywords: Hareesh Pearadi, AMMA, Post, Vijay Babu
COMMENTS