Actor Asif Ali injured during shooting
തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ആസിഫ് അലിക്ക് പരിക്ക്. തിരുവനന്തപുരത്ത് `എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആസിഫിന് കാല്‍ മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു.
സിനിമയുടെ ക്ലൈമാക്‌സ് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. താരത്തിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവച്ചു.
നവാഗതനായ നിഷാന്ത് ടാറ്റൂ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, നമിത പ്രമോദ്, ജൂവല്‍ മേരി തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
Keywords: Asif Ali, Injured, Shoot, Rest
 

 
							     
							     
							     
							    
 
 
 
 
 
COMMENTS