Two wheeler travel restriction in Palakkad
പാലക്കാട്: നിരോധനാജ്ഞയെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ഇരുചക്രവാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ഈ മാസം 20 ന് വൈകിട്ട് ആറു മണി വരെയാണ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ത്രീകളും കുട്ടികളുമൊഴികെ മറ്റാരും ഇരുചക്ര വാഹനങ്ങളില്‍ പിന് സീറ്റില്‍ യാത്രചെയ്യാന്‍ പാടില്ല. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ജില്ലയിലുണ്ടായ ഇരട്ട കൊലപാതകങ്ങളെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. ജില്ലയില്‍ ഇന്ന് സര്‍വകക്ഷി യോഗവും വിളിച്ചിട്ടുണ്ട്.
Keywords: Two wheeler, Restriction, Palakkad
COMMENTS