Tax evasion
പാലക്കാട്: നികുതി വെട്ടിപ്പ് കേസില്‍ കൈരളി ടിഎംടി സ്റ്റീല്‍ ബാര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറസ്റ്റില്‍. വ്യാജ ബില്‍ തയ്യാറാക്കി കോടികളുടെ നികുതി തട്ടിപ്പ് നടത്തിയ കേസിലാണ് കൈരളി ടി.എം.ടി സ്റ്റീല്‍ ബാര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിനെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെടിരെ 85 കോടി രൂപയുടെ തട്ടിപ്പാണ് ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഇയാളെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Tax evasion, Kairali TMT executive director, Arrested
COMMENTS