ന്യൂയോര്‍ക് : സൂര്യനില്‍ നിന്ന് അതിശക്തമായ സൗരവാതം ഭൂമിയിലേക്ക് വരുന്നു. വ്യാഴാഴ്ച ഇതു ഭൂമിയില്‍ പതിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഭൂമി...
ന്യൂയോര്‍ക് : സൂര്യനില്‍ നിന്ന് അതിശക്തമായ സൗരവാതം ഭൂമിയിലേക്ക് വരുന്നു. വ്യാഴാഴ്ച ഇതു ഭൂമിയില്‍ പതിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ഭൂമിക്കോ കൃത്രിമ ഉപഗ്രഹങ്ങള്‍ക്കോ ഇതു നാശമൊന്നുമുണ്ടാക്കില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍, വൈ്ദ്യുതി വിതരണത്തില്‍ തടസ്സത്തിനു സാദ്ധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പു നല്കുന്നു.
സൂര്യനിലെ കറുത്ത ഇടങ്ങളായ സൗരകളങ്കങ്ങള്‍ പൊട്ടിത്തെറിച്ചാണ് പ്ളാസ്മാ കണങ്ങള്‍ അതിവേഗം പുറന്തള്ളപ്പെടുന്നത്. ഇതു നേരത്തേയും സംഭവിച്ചിട്ടുള്ളതാണ്.
സൂര്യന്റെ ഉപരിതലത്തിലുള്ള എ ആര് 2987 എന്ന സൗരകളങ്കത്തിലാണ് പൊട്ടിത്തെറി സംഭവിച്ചിരിക്കുന്നത്. ഇതില്‍ നിന്നാണ് പ്ളാസ്മ കണങ്ങള്‍ വലിയ തോതില്‍ പുറന്തള്ളപ്പെട്ടത്. മണിക്കൂറില്‍ 20 ലക്ഷം കിലോ മീറ്റര്‍ വേഗത്തിലാണ് കണങ്ങള്‍ ഭൂമിയിലേക്കു വന്നുകൊണ്ടിരിക്കുന്നത്.
ഏപ്രില്‍ 11നാണ് എ ആര് 2987 പൊട്ടിത്തെറിച്ചതും സി-ക്ലാസ് സൗരവാതം പുറത്തേയ്ക്കു വന്നതും. വന്‍ തോതില്‍ വരുന്ന കൊറേണല്‍ മാസ് ഇജക്ഷന് (സിഎംഇ ) ഭൂമിയുടെ കാന്തിക വലയത്തില്‍ പതിക്കുമ്പോള്‍ അവ ഉത്തര, ദക്ഷിണ ധ്രുവങ്ങളിലെ കാന്തിക വലയവുമായി സമ്പര്‍ക്കത്തില്‍ വരികയും അറോറ എന്ന പ്രതിഭാസത്തിന് (നോര്‍തേണ്‍, സതേണ്‍ ലൈറ്റ്സ്) കാരണമാവുകയും ചെയ്യാം.
Summary: A strong solar wind comes from the sun to the earth. Scientists expect it to hit Earth on Thursday. Scientists say it will not cause any damage to the Earth or to artificial satellites. But the United States has warned of a possible power outage.
COMMENTS