Sriram Venkitaraman & Renu Raj marriage
ചോറ്റാനിക്കര: ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിയുമായ ഡോ.ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും വിവാഹിതരായി.
ചോറ്റാനിക്കരയില്‍ ഒരു ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കലും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ശ്രീറാം 2012 ലും രേണു രാജ് 2014 ലും രണ്ടാം റാങ്കോടെ സിവില്‍ സര്‍വീസ് പാസായവരാണ്. ഇരുവരും എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയവരുമാണ്.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിപ്പിച്ചു കൊന്ന കേസില്‍ പ്രതിയായതോടെ ശ്രീറാമിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് വളരെ നാളുകള്‍ക്ക് ശേഷമാണ് സര്‍വീസില്‍ തിരിച്ചെത്തിയത്. ശ്രീറാമിന്റെ ആദ്യവിവാഹവും രേണു രാജിന്റെ രണ്ടാം വിവാഹവുമാണിത്.
Keywords: Sriram Venkitaraman, REnu Raj, Marriage, Chottanikkara
COMMENTS