Controversial Joint Secretary of the Health Department Sriram Venkataraman and Alappuzha Collector Renu Raj are getting married
തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിലൂടെ വിവാദത്തില്‍ പെട്ട ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ കളക്ടര്‍ രേണു രാജും വിവാഹിതരാകുന്നു.
വരുന്ന ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വച്ചാണ് വിവാഹമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ശ്രീറാമും രേണുവും എംബിബിഎസ് ബിരുദധാരികളുമാണ്. ഇരുവരും ദേവികുളം സബ്കളക്ടര്‍ പദവി വഹിച്ചിട്ടുണ്ട്. അക്കാലത്ത് നിരവധി കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു.
Summary: Controversial Joint Secretary of the Health Department Sriram Venkataraman and Alappuzha Collector Renu Raj are getting married.
COMMENTS