High notice for Franco Mulakkal
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി നോട്ടീസ്. ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയായ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ കോടതി ഉത്തരവില്‍ പിഴവുണ്ടെന്നു കാട്ടി സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
കോടതി വിധി തെറ്റായ രീതിയിലായിരുന്നെന്നും പ്രതിഭാഗം സമര്‍പ്പിച്ച തെളിവുകള്‍ മാത്രമാണ് കോടതി മുഖവിലയ്‌ക്കെടുത്തതെന്നും പരാതിക്കാരി ആരോപിച്ചു. പരാതിക്കാരുടെ തെളിവുകള്‍ അംഗീകരിച്ചില്ലെന്നും സുപ്രീംകോടതി ഉത്തരവുകളെ പോലും അവഗണിച്ചുള്ള വിധിയായിരുന്നെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
Keywords: High court, Franco Mulakkal, Notice, Court order

							    
							    
							    
							    
COMMENTS