Case against actor Vijay Babu
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്. കോഴിക്കോട് സ്വദേശിയും നടിയുമായ യുവതിയാണ് വിജയ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ളാറ്റില്‍ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നതാണ് പരാതി.
ഈ മാസം 22 നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാല്‍ ഈ കേസിലെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം താന്‍ ഈ വിഷയത്തില്‍ നിരപരാധിയാണെന്നും ഈ കേസിലെ ഇര താനാണെന്നും വ്യക്തമാക്കി വിജയ് ബാബു രംഗത്തെത്തി.
ഫെയ്‌സ് ബുക്ക് ലൈവിലൂടെയാണ് വിജയ് ബാബു രംഗത്തെത്തിയത്. പരാതിക്കാരിയായ നടിയുടെ പേരും നടന്‍ പുറത്തുവിട്ടിരുന്നു. ഇതേതുടര്‍ന്ന് കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.
COMMENTS