Private bus owners about students bus fare
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഗതാഗതമന്ത്രിക്ക് നിവേദനം നല്കി. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ആറു രൂപയാക്കണമെന്നതാണ് ആവശ്യം.
നിലവില്‍ രണ്ടര കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ ഒരു രൂപയാണ് വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക്. നിലവിലെ അടിക്കടി കൂടുന്ന ഡീസല്‍ വിലയില്‍ ഈ നിരക്കുമായി മുന്നോട്ടുപോകാനാവില്ലെന്ന് ബസുടമകളുടെ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ വ്യക്തമാക്കുന്നു.
Keywords: Students bus fare, Private bus, Transport minister
COMMENTS