ന്യൂസ് ഡെസ്‌ക് ഇസ്ലാമബാദ് : കൂട്ടക്കുഴപ്പങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍...
ന്യൂസ് ഡെസ്‌ക്
ഇസ്ലാമബാദ് : കൂട്ടക്കുഴപ്പങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ വിസമ്മതിച്ചു. സഭ അലങ്കോലമായി പിരിഞ്ഞതിനു പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പിന് പ്രസിഡന്റിനോട് ഇമ്രാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.
തത്കാലത്തേയ്ക്ക് ഇമ്രാന്‍ തടിയൂരിക്കുകയാണ്. ഈ മാസം 25 വരെ ദേശീയ സുരക്ഷ കണക്കിലെടുത്ത് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാവില്ലെന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞത്. എന്നാല്‍, അതു കഴിഞ്ഞ് പ്രമേയത്തിന് അനുമതി നല്കുമോ എന്നു വ്യക്തമല്ല.
തിരഞ്ഞെടുപ്പു നടത്താനുള്ള ശുപാര്‍ശ പ്രസിഡന്റ് അംഗീകരിക്കുമോ എന്നും അറിയില്ല. പാക് രാഷ്ട്രീയത്തില്‍ യഥാര്‍ത്ഥ അധികാരം കൈയാളുന്ന സൈന്യം എന്തു നിലപാടെടുക്കുമെന്നത് ഏറെ നിര്‍ണായകമാണ്.
സ്പീക്കര്‍ക്കെതിരെയും പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ സഭ നിയന്ത്രിച്ചത്.
ഇസ്ലാമബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ അനുയായികളോട് തെരുവിലിറങ്ങാന്‍ ഇമ്രാന്‍ഖാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇമ്രാനെ അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞ ആഭ്യന്തര മന്ത്രി പറഞ്ഞു.
COMMENTS