K.Rail discussion
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്ന വിദഗ്ദ്ധരുമായി ചര്‍ച്ച നടത്താന്‍ തയ്യാറായി സര്‍ക്കാര്‍. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് കെ.റെയിലാണ് ഇതുസംബന്ധിച്ച് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ഏപ്രില്‍ 28 ന് മസ്‌കറ്റ് ഹോട്ടലില്‍ വച്ചാണ് പദ്ധതിയെ അനുകൂലിക്കുന്ന മൂന്നു പേരും എതിര്‍ക്കുന്ന മൂന്നുപേരുമായി കെ.റെയില്‍ ചര്‍ച്ചവച്ചിരിക്കുന്നത്.
പദ്ധതിയെ എതിര്‍ക്കുന്ന റിട്ട.ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ അലോക് വര്‍മ, ആര്‍വിജി മേനോന്‍, ജോസഫ് സി മാത്യു എന്നീ വിദഗ്ദ്ധരും റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിന്‍, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവരാണ് കെ.റെയിലിനുവേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
Keywords: K.Rail, Discussion, April 28, Government
COMMENTS