The Kollam police arrested Puthur SN Puram Badelil Jibin (24) and Puthur Thekkumpuram KJ Bhavanil Jinu John (24) in a dispute over overtaking
കൊല്ലം : ഓവര്‍ ടേക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐയെയും കുടുംബത്തെയും നടുറോഡില്‍ ആക്രമിച്ച പുത്തൂര്‍ എസ്.എന്‍ പുരം ബദേലില്‍ ജിബിന്‍ (24), പുത്തൂര്‍ തെക്കുംപുരം കെ.ജെ ഭവനത്തില്‍ ജിനു ജോണ്‍ (24) എന്നിവരെ അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച കൊല്ലം പുത്തൂര്‍ ജംഗ്ഷനില്‍ വച്ച് കുണ്ടറ സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ സുഗുണന്‍, ഭാര്യ പ്രീത, മകന്‍ അമല്‍ പ്രസൂദ് എന്നിവരെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു.
ബൈക്കിന് സൈഡ് കൊടുത്തില്ലെന്നതായിരുന്നു ആക്രമണത്തിനു കാരണം. പ്രതികള്‍ അമലിനെ ഹെല്‍മെറ്റിന് തലയ്ക്ക് അടിച്ചു വീഴ്ത്തിയശേഷം ചവിട്ടിയിരുന്നു. സുഗുണന്റെ ഭാര്യ പ്രിയയ്ക്കും പരുക്കേറ്റിരുന്നു.
നടുറോഡില്‍ നടന്ന കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നടുറോഡില്‍ അക്രമം നടത്തിയതിന് സുഗുണന്റെയും മകന്‍ അമലിന്റെയും പേരിലും കേസെടുത്തിട്ടുണ്ട്.
COMMENTS