കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ പുതിയ സര്‍വീസായ കെ സ്വിഫ്റ്റ് നിരയിലെ മറ്റൊരു ബസ് കൂടി അപകടത്തില്‍ പെട്ടു. സുല്‍ത്താന്‍ ബത്തേരി- തിരുവനന്തപുരം...
കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ പുതിയ സര്‍വീസായ കെ സ്വിഫ്റ്റ് നിരയിലെ മറ്റൊരു ബസ് കൂടി അപകടത്തില്‍ പെട്ടു. സുല്‍ത്താന്‍ ബത്തേരി- തിരുവനന്തപുരം ഡീലക്സ് എയര്‍ ബസ് താമരശേരി ചുരത്തില്‍ എട്ടാം വളവില്‍ പാര്‍ശ്വഭിത്തിയില്‍ ഇടിക്കുകയായിരുന്നു.
അമിത വേഗമാണ് അപകടമുണ്ടാക്കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. ചുരത്തിലെ ആറാം വളവില്‍ മറ്റൊരു കെ സ്വിഫ്റ്റ് ബസ് ഇന്നലെ അപകടത്തില്‍പ്പെട്ടിരുന്നു.
ഇതിനിടെ, തൃശൂര്‍ കുന്നംകുളത്തെ കെ സ്വിഫ്റ്റ് അപകടത്തില്‍ ബസിന്റേയും പിക്അപ് വാനിന്റേയും ഡ്രൈവര്‍മാരെ അറസ്റ്റുചെയ്തു. വാന്‍ ഡ്രൈവര്‍ എരുമപ്പെട്ടി സ്വദേശി സൈനുദീനും ബസ് ഡ്രൈവര്‍ കോട്ടയം സ്വദേശി വിനോദുമാണ് അറസ്റ്റിലായത്.
അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കുറ്റം ചുമത്തിയാണ് കേസ്. വാന്‍ ഇടിച്ചു വീഴ്ത്തിയ പരസ്വാമിയെന്ന വ്യക്തിയുടെ കാലില്‍ ബസ് കയറിയിറങ്ങുയായിരുന്നു. രണ്ടു വാഹനങ്ങളും നിറുത്താതെ പോവുകയായിരുന്നു. ഇന്നലെ വെളുപ്പിന് അഞ്ചരയോടെയാണ് അപകടത്തില്‍ തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമി (55) മരിച്ചത്.
Summary: Another bus on KSRTC's new service K Swift line was also involved in the accident. Sultan Bathery-Thiruvananthapuram Deluxe Airbus collided with a side wall at the eighth bend of Thamarassery pass.
COMMENTS