Hijab issue again in Uduppi
ഉഡുപ്പി: ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ രണ്ട് വിദ്യാര്‍ത്ഥിനികളെ അധികൃതര്‍ മടക്കി അയച്ചു. ഉഡുപ്പി വിദ്യോദയ പി.യു കോളേജില്‍ ഹൈക്കോടതി ഉത്തരവ് പാലിക്കാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതാനെത്തിയ അലിയ ആസാദി, രെഷാം എന്നീ വിദ്യാര്‍ത്ഥിനികളെയാണ് പരീക്ഷയെഴുതിക്കാതെ മടക്കിഅയച്ചത്. ഇരുവരും ഹിജാബ് സമരക്കാരും വിഷയത്തില്‍ പരാതി നല്കിയവരുമാണ്.
ഹാള്‍ ടിക്കറ്റ് വാങ്ങി പരീക്ഷാ ഹാളില്‍ കടക്കാന്‍ ശ്രമിച്ച ഇവരെ അധികൃതര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പരീക്ഷ ബഹിഷ്കരിച്ച് മടങ്ങി. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഹിജാബ് നിരോധനം ഹൈക്കോടതിയും ശരിവച്ചിരുന്നു. മുസ്ലീം മതസ്ഥരെ സംബന്ധിച്ച് ഹിജാബ് അവിഭാജ്യ ഘടകമല്ലെന്ന വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
Keywords: HIjab, Udupi, High court, Examination
COMMENTS