DYFI seminar
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി. ഇതു സംബന്ധിച്ച വാട്‌സ് ആപ്പ് സന്ദേശം പുറത്തുവന്നു.
പത്തനംതിട്ട ചിറ്റാറില്‍ ഇന്ന് മുന്‍ മന്ത്രി പി.കെ ശ്രീമതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ ഓരോ കുടുംബശ്രീ യൂണിറ്റില്‍ നിന്നും 5 പേര്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്നും അല്ലെങ്കില്‍ പിഴ ഈടാക്കുമെന്നുമാണ് സന്ദേശം.
സെറ്റു സാരിയും മെറൂണ്‍ ബഌസും എല്ലാവര്‍ക്കും നിര്‍ബന്ധമാണെന്നും എല്ലാവരും നിര്‍ബന്ധമായും വരണമെന്നും ആളെ കൂട്ടണമെന്നും കുടുംബശ്രീ സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ഭീഷണിയുടെ സ്വരത്തില്‍ പറയുന്നുണ്ട്. ഇതിനെതിരെ പരാതിയുമായി പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി.
Keywords: DYFI seminar, Pathanamthitta, Congress
COMMENTS