Covid update in Kerala
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇന്നു വൈകുന്നേരം അഞ്ചു മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് നിരക്കുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു.
ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം. യോഗത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിലവിലെ കോവിഡ് അവതരിപ്പിക്കും. വീണ്ടും കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമാകും.
Keywords: Covid 19, Minister Veena George, Meeting, Today
COMMENTS