Case against actor Vijay Babu
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ തെളിവ് ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജുവാണ് വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കിയത്.
എന്നാല്‍ മറ്റു സ്ത്രീകള്‍ ഇയാള്‍ക്കെതിരെ ഇതുവരെ പരാതിയുമായി വന്നിട്ടില്ലെന്നും വരികയാണെങ്കില്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബാബുവിനെതിരെ നിലവില്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ക്കു പുറമെ കഴിഞ്ഞ ദിവസം ഫെയ്ബുക്ക് ലൈവില്‍ വന്ന് ഇരയുടെ പേര് വെളിപ്പെടുത്തിയതിനെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം വിജയ് ബാബുവിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് നടപടി. ഇയാളുടെ ഫഌറ്റിലും മറ്റും പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Police, Rape case, Actor Vijay Babu
COMMENTS